അരുണാചലിന്റെ അതിർത്തി ടിബറ്റുമായി, ചൈനയുമായല്ല: പേമ ഖണ്ഡു
ബ്രഹ്മപുത്രയിൽ ചൈന നിർമ്മിക്കുന്ന അണക്കെട്ട് ജലബോംബ്
ന്യൂഡൽഹി: അരുണാചൽപ്രദേശ് ചൈനയുമായല്ല,ടിബറ്റുമായാണ് അതിർത്തി പങ്കിടുന്നതെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു. ഒരു ഇന്ത്യൻ സംസ്ഥാനവും ചൈനയുമായി അതിർത്തി പങ്കിടുന്നില്ല. ടിബറ്റുമായി അരുണാചലിന് 1200 കിലോമീറ്റർ അതിർത്തിയുള്ളതെന്നും പേമ ഖണ്ഡു വ്യക്തമാക്കി. യഥാർത്ഥത്തിൽ ടിബറ്റാണ് അയൽരാജ്യം. ചൈന അവിടെ അധിനിവേശം നടത്തിയതാണ്. അരുണാചലിന് ടിബറ്റ്,ഭൂട്ടാൻ,മ്യാൻമർ എന്നീ രാജ്യങ്ങളുമായാണ് അന്താരാഷ്ട്ര അതിർത്തിയുള്ളത്. അരുണാചൽപ്രദേശും ലഡാക്കിലെ അക്സായി ചിന്നും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതി ഗുരുതര ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യക്കെതിരായ ജല ബോംബായിരിക്കുമെന്ന ആശങ്കയും ചൂണ്ടിക്കാട്ടി.
ദലൈലാമ ജനാധിപത്യ
രാജ്യത്തിൽ നിന്ന്
അടുത്ത ദലൈലാമ ചൈനയിൽ നിന്നല്ല,ജനാധിപത്യ രാജ്യത്ത് നിന്നായിരിക്കും. നിലവിലെ ദലൈലാമയുടെ മരണശേഷമേ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങൂയെന്നും പേമ ഖണ്ഡു പറഞ്ഞു.