റഷ്യൻ ആക്രമണം: യുക്രെയിനിൽ 2 മരണം

Friday 11 July 2025 7:04 AM IST

കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു. 400 ഡ്രോണുകളും 18 മിസൈലുകളുമാണ് ഇന്നലെ പുലർച്ചെ റഷ്യ കീവിന് നേരെ പ്രയോഗിച്ചത്. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. ബുധനാഴ്ച 728 ഡ്രോണുകളും 13 ക്രൂസ്/ബാലിസ്റ്റിക് മിസൈലുകളും റഷ്യ യുക്രെയിന് നേരെ പ്രയോഗിച്ചിരുന്നു.

ഇതിനിടെ,​ യുക്രെയിനിലേക്ക് ആയുധ വിതരണം ഭാഗികമായി നിറുത്തിവച്ച നടപടി യു.എസ് നീക്കിത്തുടങ്ങി. കഴിഞ്ഞ ആഴ്ചയാണ് ചില വ്യോമപ്രതിരോധ ഇന്റർസെപ്റ്ററുകളും ഗ്രനേഡ് ലോഞ്ചറുകളും ഏതാനും മിസൈലുകളും കയറ്റുമതി ചെയ്യുന്നത് യു.എസ് നിറുത്തിവച്ചത്.