യുവ ബി.ജെ.പി എം.പിയെ ട്രംപ് അധിക്ഷേപിച്ചെന്ന് റിപ്പോർട്ട്
Friday 11 July 2025 7:04 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ യു.എസിലേക്ക് പോയ സംഘത്തിലെ യുവ ബി.ജെ.പി എം.പിയെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വസതിയിൽ നിന്ന് ഇറക്കിവിട്ടെന്ന് റിപ്പോർട്ട്. ഇന്ത്യൻ സർക്കാരിന്റെ അടുത്തയാളെന്ന് പരിചയപ്പെടുത്തിയപ്പോൾ ട്രംപ് ശകാരിച്ചുവെന്നാണ് വിവരം. പ്രോട്ടോകോൾ മറികടന്ന് സ്വന്തംനിലയിൽ ട്രംപിനെ സന്ദർശിക്കാൻ പോയ ഈ ബി.ജെ.പി എം.പി ആരെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടാണോ പ്രവൃത്തിയെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ചോദിച്ചു. ശശി തരൂർ നയിച്ച സംഘത്തിൽ ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ, ഭുബനേശ്വർ കലിത എന്നീ ബി.ജെ.പി എം.പിമാരാണുണ്ടായിരുന്നത്.