ഇൻവെസ്റ്റിച്ചർ സെറിമണി

Saturday 12 July 2025 12:46 AM IST

കുമരകം: ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂൾ സീനിയർ സെക്കൻഡറിയിൽ സ്റ്റുഡൻസ് കൗൺസിലിന്റെ ഇൻവെസ്റ്റിച്ചർ സെറിമണി നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. മാനേജർ എ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കുമരകം എസ്.ഐ പ്രദീപ്കുമാർ മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പൽ അനീഷ് കെ. ചെറിയാൻ സ്റ്റുഡൻസ് കൗൺസിലിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ, വൈസ് പ്രസിഡന്റ് രഞ്ജിത്ത്, ട്രഷറർ പി.ജി. ചന്ദ്രൻ, ദേവസ്വം മാനേജർ എസ് വി. സുരേഷ് എന്നിവർ സംസാരിച്ചു.