സ്‌കോളർഷിപ്പ് വിതരണം
Saturday 12 July 2025 12:46 AM IST
തലയോലപ്പറമ്പ് : ബ്രഹ്മമംഗലം ഹയർ സെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ടി.ആർ സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജി അലക്സാണ്ടർ സ്‌കോളർഷിപ്പ്, എൻഡോവ്‌മെന്റ് വിതരണം നിർവഹിച്ചു. വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി ദീപ മുഖ്യ പ്രഭാഷണം നടത്തി. എൻ.ജയശ്രീ, രാഗിണി ഗോപി, റെജിമോൻ, ഷാജി പുഴവേലിൽ, പ്രിൻസിപ്പാൾ എസ്.അഞ്ജന, അഞ്ജു. എസ്, ലാവണ്യ ഗമേഷ്, സി.ബി.സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.