ചികിത്സാ ചെലവ് അനുവദിക്കണം
Saturday 12 July 2025 12:47 AM IST
കോട്ടയം : ചികിത്സാ കാലയളവിൽ മെഡിസെപ്പ് കാർഡ് ലഭ്യമാകാത്തതിന്റെ പേരിൽ ചികിത്സാസഹായം നിഷേധിക്കപ്പെട്ട കുടുംബ പെൻഷണറായ പെരുവ സ്വദേശിനി അപേക്ഷ പുന:പരിശോധിച്ച് ചികിത്സാചെലവ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. കാർഡിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ പരാതിക്കാരി യഥാസമയം നൽകാത്തതാണ് കാരണമെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ പരാതിക്കാരി നൽകിയ വിവരങ്ങൾ 2022 ഒക്ടോബർ 6 ന് ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറിയതാണെന്ന് പറയുന്നു. വിവരങ്ങൾ സാധുവാണെന്ന് കമ്പനി ഉറപ്പുനൽകിയതാണെന്നും കത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സ്വീകരിച്ച നടപടികൾ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2 മാസത്തിനകം കമ്മിഷനെ അറിയിക്കണം.