ഡോക്ടർ ഒഴിവ് : അപേക്ഷിക്കാം
Saturday 12 July 2025 12:49 AM IST
കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കുമരകം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലിക ഡോക്ടർ തസ്തികയിൽ ഡ്യൂട്ടി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത : എം.ബി.ബി.എസ്, തിരുവതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. അപേക്ഷകർ ബയോഡേറ്റാ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, സി.എച്ച്.സി. കുമരകം, കോട്ടയം 686553 എന്ന വിലാസത്തിൽ 19 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 04812524310