പി രവിവർമ്മ പുരസ്കാരം എംഎൻ സുഹൈബിന്

Friday 11 July 2025 4:53 PM IST

സാഹിത്യകാരനും യാത്രികനും സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി രവിവർമ്മയുടെ സ്മരണാർത്ഥം പാലസ് വെൽഫെയർ സൊസൈറ്റി, പന്തളം ഏർപ്പെടുത്തിയ യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് എംഎൻ സുഹൈബിന്റെ 'അറേബ്യയും തുർക്കിയും - ഒരു യാത്ര' എന്ന പുസ്തകം അർഹമായി.

25,000 രൂപയും വാസുദേവ ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒകെ ജോണി, കെബി പ്രസന്നകുമാർ, സുഭാഷ് വലവൂർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്ക്കാരം നിർണയം നടത്തിയത്. പുരസ്ക്കാര വിതരണം ഈ മാസം അവസാന വാരം പന്തളത്ത് വച്ച് നടത്തുന്നതാണ്.