1 മില്യൺ കടന്ന് മീശയിലെ മുസ്റ്റാഷ്
ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് ആലാപനം
എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ പ്രൊമോ ഗാനായ മുസ്റ്റാഷ് തരംഗമാകുന്നു. ദി ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്നാണ് ആലാപനം. ഇംഗ്ളീഷ് - മലയാളം വരികൾ ചേർത്താണ് ഗാനം ഒരുക്കിയത്. ചെസ് കളിക്കുന്നതിനിടെ രണ്ടു പേർ സംസാരിക്കുന്നതു പോലെയാണ് പാട്ടിന്റെ ചിത്രീകരണം. മൂന്നു ദിവസത്തിനുള്ളിൽ യുട്യൂബിൽ മാത്രം 13 ലക്ഷം കാഴ്ചക്കാരെ പാട്ട് സന്വത സ്വന്തമാക്കി. ഗീതം സൂരജ് എസ് കുറുപ്പ് തന്നെയാണ്. വരികൾ ഇമ്പാച്ചിയും സൂരജും ചേർന്നാണ് രചിച്ചത്. സൗഹൃദവും സാഹോദര്യവും പൈതൃകവും പ്രതികാരത്തെയും കേന്ദ്രീകരിച്ച്, ‘മീശ’യെ ഒരാളുടെ വ്യക്തിത്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായിഗാനത്തിൽ അവതരിപ്പിക്കുന്നു. തമിഴ് നടൻ കതിർ, ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു , ഹസ്ലി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ്. കലാസംവിധാനം മകേഷ് മോഹനൻ,യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ്നിർമ്മാണം. മാർക്കറ്റിംഗും കമ്യൂണിക്കേഷനും ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).