നീരജ് മാധവും അൽത്താഫ് സലിമും ഒരുമിക്കുന്ന പ്ളൂട്ടോ
നായികയായി ആർഷ ബൈജു
മലയാളത്തിലെ ആദ്യ ഏലിയൻ ചിത്രമായി ഒരുങ്ങുകയാണ് പ്ളൂട്ടോ. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിയാസ് മുഹമ്മദ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അന്യഗ്രഹജീവിയുടെ വേഷത്തിൽ അൽത്താഫ് സലിം എത്തുന്നു എന്നാണ് സൂചന. ആർ. ഡി.എക്സിനുശേഷം നീരജ് മാധവ് അഭിനയിക്കുന്ന ചിത്രം ആണ് . പ്ളൂട്ടോയുടെ പൂജയും സ്വിച്ച് ഓണും ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. സംവിധായകൻ ബി .ഉണ്ണിക്കൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു. നടൻ ആന്റണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു.അജുവർഗീസ്, ആർഷ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.ആദിത്യൻ ചന്ദ്രശേഖർ ക്രിയേറ്റിവ് ഡയറക്ടർ ആണ്. ഛായാഗ്രാഹണം -ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു.സംഗീതം-അശ്വിൻ ആര്യൻ, അർക്കാഡോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ.എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസേഴ്സ്- നീരജ് മാധവ്, അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ എ.എസ്. ദിനേശ്.