ഒരേ ദിവസം രണ്ടു ആഡംബര എസ് യുവികൾ സ്വന്തമാക്കി ഉണ്ണിമുകുന്ദൻ
ഉണ്ണിമുകുന്ദന്റെ ഗ്യാരേജിൽ ലാൻഡ് റോവർ ഡിഫണ്ടറും മിനികൂപ്പർ കൺട്രിമാനും. ഇന്നലെയാണ് രണ്ടു വാഹനങ്ങളും ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയത്. കേരളത്തിലെ ആദ്യത്തെ മിനി കൺട്രിമാൻ ജോൺ കൂപ്പർ വർക്സ് ആണിത്.
.ഡിഫണ്ടർ പെട്രോൾ എൻജിനാണ്.1.09 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.മിനി കൂപ്പർ കൺട്രിമാൻ 62 ലക്ഷം രൂപയാണ് എക്സ് ഷോറൂം.മിനി കൂപ്പർ കൺട്രിമാൻ ജെ എസ് ഡബ്ള്യു ഇലക്ട്രിക്കിന്റെ കേരളത്തിലെ ആദ്യ മോഡൽ ആണ്.ഇന്ത്യക്ക് 20 ഇ കൺട്രിമാൻ ജെസിഡ ബ്ള്യിു മാത്രമേ അനുവദിച്ചിട്ടുള്ളൂ.കറുപ്പ് നിറത്തിലെ കേരളത്തിലെ ഒരേയൊരു ഇലക്ട്രിക് കൺട്രിമാൻ ജെസിഡ ബ്ള്യിു ഇതു തന്നെയാണ്.
വലിയ വാഹനങ്ങളോട് കൂടുതൽ താത്പര്യമുള്ള ആളാണ് ഉണ്ണിമുകുന്ദൻ. ഹോണ്ട സിറ്റി ആണ് ആദ്യം സ്വന്തമാക്കിയ കാർ. സിനിമയിൽ വന്നതിനുശേഷമാണ് ഉണ്ണിമുകുന്ദൻ വാഹനം ഓടിച്ചുതുടങ്ങിയത്.
മല്ലു സിംഗിൽ ജീപ്പും ട്രാക്ടറും ട്രക്കും ഓടിച്ചു. റാഷ് ഡ്രൈവറൊന്നുമല്ല താനെന്ന് ഉണ്ണിമുകുന്ദൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് ഓടിക്കാൻ തന്നെയാണിഷ്ടം. കടുത്ത എസ്.യു.വി പ്രേമിയാണ് ഉണ്ണിമുകുന്ദൻ. സൂപ്പർ ബൈക്കുകളുടെയും ആരാധകനാണ്.