പത്താം വാർഷികത്തിൽ ഒത്തുകൂടി 'ബാഹുബലി" ടീം
Saturday 12 July 2025 6:08 AM IST
ബ്ളോക് ബസ്റ്റർ ചിത്രം ബാഹുബലിയുടെ പത്താം വർഷം അണിയറ പ്രവർത്തകർ ആഘോഷമാക്കി. എസ്.എസ്. രാജമൗലി, പ്രഭാസ്, റാണ ദഗുബാട്ടി, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സാബു സിറിൾ തുടങ്ങിയവരാണ് പഴയ ഓർമ്മകളുമായി ഒത്തുകൂടിയത്. രാജമൗലിയുടെ വീട്ടിലായിരുന്നു ഒത്തുചേരൽ. നായിക അനുഷ്‌ക ഷെട്ടി പങ്കെടുത്തില്ല. അതേസമയം പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നേരത്തേ രണ്ടു വർഷത്തിന്റെ ഇടവേളയിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായി ബാഹുബലി : ദ എപ്പിക് എന്ന പേരിൽ ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തും.
2015ൽ ആയിരുന്നു ആദ്യ ഭാഗമായ ബാഹുബലി: ദ ബിഗിനിങ് റിലീസ് ചെയ്തത്. രണ്ടു വർഷത്തിനുശേഷം 2017ൽ റിലീസ് ചെയ്ത ബാഹുബലി: ദ കൺക്ളൂഷനും ബോക്സ് ഓഫീസിൽ ചരിത്രം തീർത്തു.