ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂൾ കെട്ടിടവും ഭൂമിയും എം.സി.സിക്ക്

Friday 11 July 2025 7:11 PM IST

തലശേരി: തിരുവങ്ങാട് പുല്ലമ്പിൽ റോഡിൽ ഡോ.ഹെർമൻ ഗുണ്ടർട്ട് ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂൾ കെട്ടിടവും സ്ഥലവും മലബാർ ക്യാൻസർ സെന്റർ പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ചിന് കൈമാറി. എം.സി സി സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയായി. ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂൾ കെട്ടിടവും 2.13 ഏക്കർ സ്ഥലവുമാണ് സൗജന്യമായി നൽകിയത്. നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാറാണി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഹെർമ്മൻ ഗുണ്ടർട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് കെ. രാഘവനെ ചടങ്ങിൽ ആദരിച്ചു. തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, വാർഡ് കൗൺസിലർ കെ.ലിജേഷ്, എം.സി സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ അനിത തയ്യിൽ എന്നിവർ സംസാരിച്ചു.