സിനാഷയ്ക്ക് സ്‌കൂളിന്റെ അനുമോദനം
കാഞ്ഞങ്ങാട് : മലയാളത്തിലും, ഇംഗ്ലീഷിലും ശ്രദ്ധേയമായ 15 പുസ്തകങ്ങൾ എഴുതുകയും, കലോത്സവങ്ങളിൽ തുടർച്ചയായി രചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തതിനൊപ്പം പ്ലസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റീസിൽ 1200 മാർക്കും നേടി തിളക്കമാർന്ന വിജയം നേടിയ ബല്ല ഈസ്റ്റ് ഗവ ഹയർ സെക്കൻഡറി സ്‌കൂളിനും ജില്ലക്കും അഭിമാനമായി മാറിയ വിദ്യാർത്ഥി സിനാഷയെ ബല്ല ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അനുമോദിച്ചു. അദ്ധ്യാപകനായ എ.ശ്രീകുമാറിന്റെയും സ്മിത ശ്രീകുമാറിന്റെയും മകളാണ് സിനാഷ . അനുമോദന സദസ്സ് എഴുത്തുകാരൻ പി.വി.ഷാജി കുമാർ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡന്റ് എൻ.ഗോപി അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എൻ. .കെ വിനീഷ്, വി.രജനി, ഹെഡ്മാസ്റ്റർ എം.എസ്.ശുഭലക്ഷ്മി, ഡോ.കെ.വി.സജീവൻ, എം.ഗീത, പി.യു.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ സി വി.അരവിന്ദാക്ഷൻ സ്വാഗതവും അനിൽ കമ്പല്ലൂർ നന്ദിയും പറഞ്ഞു