അഴകോടെ അഭയ ഹിരൺമയി,​ വൈറലായി രവിവർമ്മ ചിത്രങ്ങളുടെ ഫോട്ടോ ഷൂട്ട്

Saturday 12 July 2025 6:16 AM IST

വൈറലായി രവിവർമ്മ ചിത്രങ്ങളുടെ ഫോട്ടോ ഷൂട്ട്

രാജാ രവിവർമ്മയുടെ ചിത്രങ്ങളിലെ മോഡലിനെ അനുസ്മരിപ്പിച്ച് അഴകോടെ ഗായികയും നടിയുമായ അഭയ ഹിരൺമയി. അഭയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പാട്ടിലും ഫാഷനിലും അഭിനയത്തിലും അഭയ ഒരേപോലെ തിളങ്ങുന്നു വ്യക്തിയാണ് അഭയ ഹിരൺമയി .നേരത്തേയും അഭയ ഹിരൺമയിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പരമ്പരാഗത വേഷത്തിലും മോഡേൽ ലുക്കിലുമുള്ള ഫോട്ടോകൾ അഭയ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.ഗ്ളാമ‌ർ ലുക്ക് ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഖൽബില് തേനൊഴുകണ കോയിക്കോട്' എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞ്ജു വാര്യർ നായികയായ 'ലളിതം സുന്ദരം', ജോജു ജോർജിന്റെ പണി എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചു. പണിയിൽ മികച്ച കഥാപാത്രത്തെയാണ് അഭയ അവതരിപ്പിച്ചത്. മോഡലിംഗ് രംഗത്തും അഭയ സജീവമാണ്. 2014ൽ പിന്നണി ഗായികയായാണ് അഭയ ഹിരൺമയി തന്റെ കരിയർ ആരംഭിച്ചത്. സ്വാഹിലി ഭാഷയിൽ ബാക്കപ്പ് വോക്കൽ നൽകി നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെ അഭയ പിന്നണി ഗായികയായി അരങ്ങേറ്രം കുറിച്ചു.