ലൈബ്രറിയിലേയ്ക്ക് പുസ്തകം കൈമാറി
Friday 11 July 2025 7:18 PM IST
തളിപ്പറമ്പ്: :ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം പഞ്ചായത്തിലെ സ്കൂളുകളിൽ ലൈബ്രറി പുസ്തകങ്ങൾ കൈമാറുന്ന പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം ചിതപ്പിലെ പൊയിൽ ഇരിങ്ങൽ യു.പി സ്കൂളിൽ വച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗ് അദ്ധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡന്റും വാർഡ് മെമ്പറും കൂടിയായ പി.വി.സജീവൻ ഹെഡ് മിസ്ട്രസ്സ് കെ.പി.പ്രിയക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ.സൂരജ് പരിയാരം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി അഭിഷേക് വടക്കാഞ്ചേരി, മണ്ഡലം സെക്രട്ടറി അബു താഹിർ,കുബേരൻ മാസ്റ്റർ,യദു പരിയാരം, ബദരീ നാഥ് പി കെ എന്നിവർ നേതൃത്വം നൽകി.