കെ.ജി.എൻ.എ സമ്മേളനം
Friday 11 July 2025 7:19 PM IST
കാഞ്ഞങ്ങാട്: കെ.ജി.എൻ.എ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ഫോർട്ട് വിഹാർ ഹാളിൽസംസ്ഥാന കമ്മറ്റി അംഗം ടി.വി.ദീപ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ശ്രീന അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി.പവിത്രൻ, ജില്ലാ സെക്രട്ടറി പി.പി. അമ്പിളി, ജില്ലാ പ്രസിഡന്റ് പി.വി.അനീഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.സജിത സ്വാഗതവും എം.വി.വിനീത നന്ദിയും പറഞ്ഞു. ദീപ ബോസ് രക്തസാക്ഷി പ്രമേയവും ടി.സ്വാതി അനുശോചന പ്രമേയവും അവതരിപ്പിച്ചു.കാഞ്ഞങ്ങാട് ഏരിയയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും നേഴ്സുമാർ സമ്മേളനത്തിൽ പങ്കെടുത്തു.സ്ത്രീകളുടേയും കുട്ടികളുടേയും ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നും നേഴ്സിങ് ഇതര ജോലികളിൽ നിന്നും നേഴ്സുമാരെ ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു..