ജില്ലാപഞ്ചായത്ത് വാർഡ് വിഭജന കരട് റിപ്പോർട്ട് 21ന്

Friday 11 July 2025 7:27 PM IST

കണ്ണൂർ :സംസ്ഥാനത്തെ ജില്ലാപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് 21 ന് പ്രസിദ്ധീകരിക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു.കരട് റിപ്പോർട്ട് സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും 25 വരെ സമർപ്പിക്കാം.ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്‌ടേർഡ് തപാലിലോ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം695033 ഫോൺ:04712335030. ജില്ലാപഞ്ചായത്തിന്റെ ജനസംഖ്യയും, ബ്‌ളോക്ക്പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനവും അടിസ്ഥാനമാക്കിയാണ് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട്.വിജ്ഞാപനം ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസുകളിലും സംസ്ഥാന അച്ചടി വകുപ്പിന്റെ e- gazette വെബ്‌സൈറ്റിലും (www.compose.kerala.gov.in) ലഭിക്കും.