മിനിലോറിയും ഇന്നോവയും കൂട്ടിയിടിച്ച് കാനത്തിന്റെ ഭാര്യയ്ക്കും മകനും പരിക്ക്

Saturday 12 July 2025 1:38 AM IST

തലയോലപ്പറമ്പ് : മിനിലോറിയും ഇന്നോവ കാറും ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്ക്കും മകനും പരിക്ക്. തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ വനജ രാജേന്ദ്രൻ (65), മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്ന് തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വരികയായിരുന്നു മിനിലോറി. വാഴൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത്.