രവീന്ദ്രാ നീ എവിടെ ?
അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന രവീന്ദ്രാ നീ എവിടെ ? ജൂലായ് 18ന് തിയേറ്രറിൽ . അസീസ് നെടുമങ്ങാട്, സിദ്ദിഖ്, സെന്തിൽ കൃഷ്ണ , സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി ,എൻ.പി നിസ, ഇതൾ മനോജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ കൃഷ്ണ പൂജപ്പുര , ഛായാഗ്രഹണം - മഹാദേവൻ തമ്പി, അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്നു. വിതരണം അബാം റിലീസ്.
സൂത്രവാക്യം ഷൈൻടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി യൂജിൻ ജോസ്ചിറമേൽ സംവിധാനം ചെയ്യുന്ന സൂത്രവാക്യം തിയേറ്ററിൽ. ദീപക് പറമ്പേൽ ശ്രീകാന്ത് കണ്ട് ഗെുല, ബിനോജ് വിലാ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം. നായർ എന്നിവരാണ് മറ്റു താരങ്ങൾ. സിനിമാ ബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്ഗെലു ആണ് നിർമ്മാണം.