നഗരസഭാ വാർഡുകളിലെ വികസനം, കൗൺസിലർമാർ പറയുന്നു

Saturday 12 July 2025 12:00 AM IST

( ആൻസി ജേക്കബ്ബ്, പുലിക്കോട്ടിൽ, ചിയ്യാരം നോർത്ത്)

  • ഡിവിഷൻ ഫണ്ട് പൂർണമായി ചെലവഴിച്ചു
  • രണ്ട് ഹൈമാസ്റ്റ്, 60 എൽ.ഇ.ഡി, മൂന്നു മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
  • റോഡുകൾ റിടാറിംഗ് പൂർത്തീകരിച്ചു
  • കാനകളുടെ നവീകരണം
  • അങ്കണവാടി കെട്ടിടം നവീകരിച്ചു
  • രണ്ട് എം.സി.എഫ് നിർമ്മാണം പൂർത്തിയായി
  • മുനിസിപ്പൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് നവീകരണം
  • പട്ടാളം കിണർ റോഡ് ബി.എം.ബി.സി റോഡ് നിർമ്മാണം

എൻ.എ.ഗോപകുമാർ,

(പെരിങ്ങാവ് ഡിവിഷൻ)

  • വിവിധ സ്ഥലങ്ങളിലായി 100 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു
  • ഏവന്നൂർറോഡ്, പെരിങ്ങാവ് ക്ഷേത്രം റോഡ് ഉൾപ്പെടെ 8 റോഡുകൾ ഇന്റർലോക്ക് ടൈൽ വിരിച്ച് വെള്ളക്കെട്ട് ഒഴിവാക്കി
  • അഞ്ച് അങ്കണവാടി നവീകരിച്ചു.
  • രാമവർമ്മപുരം ഗവ. ഡിസ്‌പെൻസറി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി അനുബന്ധ സൗകര്യങ്ങളൊരുക്കി.
  • കാനകൾ നിർമ്മിച്ചു.
  • ഏവന്നൂർ റോഡിലും പെരിങ്ങാവിലും രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു