രാജ്യാന്തര സമ്മേളനം

Saturday 12 July 2025 12:00 AM IST

തൃശൂർ: ഗൈനക്കോളജി വിദഗ്ദ്ധരുടെ 15-ാം രാജ്യാന്തര സമ്മേളനം ടോഗ്‌സിക്കോൺ- 25 ഇന്നും നാളെയുമായി ഹയാത്ത് റീജൻസിയിൽ നടക്കും. തൃശൂർ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയും റോയൽ കോളേജ് ഒഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് കേരള ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനം ഇന്ന് വൈകിട്ട് ഏഴിന് കേരള ഫെഡറേഷൻ ഒഫ് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സംസ്ഥാന പ്രസിഡന്റ് ഡോ. സുചിത്ര സുധീർ ഉദ്ഘാടനം ചെയ്യും. തൃശൂർ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ബിന്ദു മേനോൻ അദ്ധ്യക്ഷയാകും. ഗൈനക്കോളജിസ്റ്റ് ഡോ. വി.പി. പൈലി മുഖ്യപ്രഭാഷണം നടത്തും. കൺവീനർ ഡോ. എം. വേണുഗോപാൽ, ഡോ. ഷമീമ അൻവർ സാദത്ത്, ഡോ. സി.ആർ. രശ്മി, ഡോ. നിർമൽ എന്നിവർ പ്രസംഗിക്കും.