ടോൾപിരിവ് അവസാനിപ്പിക്കണം
ഇരിങ്ങാലക്കുട: പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് സി.പി.ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ദുരിതവും യാത്രാക്കുരുക്കും, റോഡ് നിർമ്മാണത്തിന് ചെലവായ തുകയുടെ രണ്ടിരട്ടി ടോളിലൂടെ പിരിച്ച സാഹചര്യത്തിലും പിരിവ് അവസാനിപ്പിക്കണം. മണ്ണുത്തി അങ്കമാലി റോഡിൽ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബദൽ യാത്രാ സൗകര്യമൊരുക്കാതെ ദേശീയപാത അടച്ചു കെട്ടരുതെന്ന് ജനപ്രതിനിധികളും നാട്ടുകാരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാതെ അടിപ്പാതകൾ നിർമ്മിക്കുന്നതിന്റെ പേരിൽ ദേശീയ പാത പലയിടത്തും അടച്ചുകെട്ടി. ടോൾ പിരിവ് ആരംഭിച്ച് 13 വർഷം കഴിഞ്ഞിട്ടും കരാറിൽ പറഞ്ഞിട്ടുള്ള സർവീസ് റോഡുകൾ, നിലവാരമുള്ള ഡ്രൈനേജുകൾ, ലൈറ്റുകൾ, ബസ് ബേകൾ എന്നിവ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലെന്നും ആരോപിച്ചു.