ദ്രോഹനടപടികൾ അവസാനിപ്പിക്കണം

Saturday 12 July 2025 12:00 AM IST

കൊടുങ്ങല്ലൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കെതിരെയുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ധീവരസഭ. വർഷകാലത്ത് മാത്രം സാദ്ധ്യമായ ചെറുവഞ്ചികളിലെ തീരക്കടൽ മത്സ്യബന്ധനം തടയുന്ന സർക്കാർ നടപടി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മുഴുപ്പട്ടിണിയിലാക്കുന്നുണ്ട്. വിവേചന നടപടികളിൽ നിന്ന് ഫിഷറീസ് വകുപ്പ് പിന്തിരിയണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ധീവരയുവജന പ്രസിഡന്റ് അഡ്വ. ഷാജു തലാശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. തമ്പി അദ്ധ്യക്ഷനായി. ധീവര ദേവസ്വം സമിതി കൺവീനർ മണി കാവുങ്ങൽ, താലൂക്ക് പ്രസിഡന്റ് ദിവാകരൻ കുറുപ്പത്ത്, സെക്രട്ടറി കെ.കെ. ജയൻ, കരയോഗം സെക്രട്ടറി തൈക്കാട്ട് തമ്പി എന്നിവർ സംസാരിച്ചു.