പ്രതിഷേധ ധർണ
Saturday 12 July 2025 12:00 AM IST
ചാലക്കുടി: താലൂക്ക് ആശുപത്രി ട്രോമോ കെയർ യൂണിറ്റിൽ സ്ഥാപിച്ച നിർമ്മാണോദ്ഘാടന ശിലാഫലകം നീക്കാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ നടത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാൻ അദ്ധ്യക്ഷനായി. ടി.പി.ജോണി, വി.ജെ.ജോജി,എം.എൻ.ശശിധരൻ, ജിൽ ആന്റണി,എ. എം.ഗോപി,ആന്റോ വടക്കൻ, ഡെന്നീസ് ആന്റണി എന്നിവർ സംസാരിച്ചു.നബാർഡിന്റെ 4.10കോടി രൂപ ചെലവിലാണ് ട്രോമോ കെയർ യൂണിറ്റ് ഒരുക്കിയത്. 2020 ഒക്ടോബർ 20ന് കെ.കെ.ശൈലജ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ ബി.ഡി ദേവസി അദ്ധ്യക്ഷനായുള്ള നിർമ്മാണോദ്ഘാടനത്തിന്റെ ഫലകം നീക്കാനാണ് ശ്രമം നടക്കുന്നതെന്ന് എൽ.ഡി.എഫ് ആരോപിച്ചു.