സംസ്ഥാന ചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ
Saturday 12 July 2025 12:52 AM IST
ആലപ്പുഴ: ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ 13 വയസിന് താഴെയുള്ള ആൺകുട്ടികൾക്കായി നടത്തുന്ന അന്തർജില്ലാ ഫുട്‌ബാൾ സംസ്ഥാന ചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ നടക്കും. വണ്ടാനം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ 14 മുതൽ 20വരെ രാവിലെയും വൈകിട്ടുമായാണ് മത്സരങ്ങൾ. 14ന് രാവിലെ ഏഴിന് നടക്കുന്ന ആദ്യ മത്സരത്തിൽ ആലപ്പുഴ, പാലക്കാടിനെ നേരിടും. വൈകിട്ട് നാലിന് എച്ച്.സലാം എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ഈ മത്സരത്തിൽ നിന്നുമാണ് കേരള ടീമിനെ തിരഞ്ഞെടുക്കുക. വാർത്താസമ്മേളനത്തിൽ സംഘാടകരായ അഡ്വ. കുര്യൻ ജയിംസ്, ബി.എച്ച്. രാജീവ്, കെ.എ. വിജയകുമാർ, എച്ച്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.