വയോജന സൗഹൃദ ഹസ്ത ദാന പരിപാടി
Saturday 12 July 2025 12:52 AM IST
മുഹമ്മ: മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ '" വയോജനസൗഹൃദ ഹസ്തദാന പരിപാടി '' സംഘടിപ്പിച്ചു. മുഹമ്മ കിഴക്കെ കുട്ടത്തിവീട്ടിൽ തുളസിഭായിയെ പൊന്നാടചാർത്തി ഹസ്തദാനം നൽകി തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശശികല ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. എൻ. നസീമ അദ്ധ്യക്ഷയായി . പഞ്ചായത്ത് സമിതി കൺവീനർ വി. എ. അബുബക്കർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. പി. മഹീധരൻ ,കെ. കെ. മഹേശൻ,സോണി, ജയകുമാരി ,എം. വി. സൈജു എന്നിവർ സംസാരിച്ചു.