റൈഡ് വിത്ത് ജെ. സി. ഐ സൈക്കിൾ റാലി
Saturday 12 July 2025 2:52 AM IST
അമ്പലപ്പുഴ :യുവ തലമുറയിൽ മൂല്യശാക്തീകരണ സന്ദേശം പകർന്ന് ജെ.സി.ഐ സോൺ 22ന്റെ പരിധിയിൽ വരുന്ന ആലപ്പുഴ,കോട്ടയം, ഇടുക്കി,പത്തനംതിട്ട, കൊല്ലം,തിരുവനന്തപുരം ജില്ലകളിലെ 150-ഓളം ലോക്കൽ ലോമുകളിൽ തുടക്കം കുറിക്കുന്ന റൈഡ് വിത്ത് ജെ.സി.ഐ സൈക്കിൾ റാലിയുടെ മേഖലാ തല ഉദ്ഘാടനം പുന്നപ്ര പറവൂർ ഗോൾഡൻ ടർഫിൽ നടന്നചടങ്ങിൽ എച്ച്. സലാം എം.എൽ.എ ജെ.സി. ഐ സോൺ ഡയറക്ടർ (പി.ആർ) റിസാൻ നസീറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജയ്സിസ് പുന്നപ്രയുടെ പ്രസിഡന്റ് തുളസിദാസ് ടി.എൻ. അദ്ധ്യക്ഷനായി.