മോഹൻലാൽ, കമൽഹാസൻ ചിത്രങ്ങളിലെ നായിക, സ്വന്തം ചൂടൻരംഗങ്ങൾ വിൽക്കാൻ ആപ്പ്, തിരിച്ചുവരവിന് ഒരുങ്ങി താരം
ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ സുഭാഷ് ഘായുടെ ചിത്രത്തിലൂടെ അരങ്ങേറ്റം. തമിഴിൽ അഭിനയിച്ച് ആദ്യ സിനിമയാകട്ടെ സൂപ്പർഹിറ്റ്. തുടർന്ന് മലയാളത്തിൽ മോഹൻലാലിനൊപ്പവും തമിഴിൽ കമലഹസാനൊപ്പവും നായികയായി തിളങ്ങിയ താരം. പറഞ്ഞു വരുന്നത് മലയാളം, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിൽ ഒരുകാലത്ത് ആരാധകരുടെ മനം കവർന്ന കിരൺ റാത്തോഡിനെ കുറിച്ചാണ്, മലയാളത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തിലാണ് കിരൺ മോഹൻലാലിന്റെ നായികയായത്. തമിഴിൽ ജെമിനിയിൽ വിക്രത്തിനൊപ്പവും അൻപേ ശിവത്തിൽ കമലഹാസനൊപ്പവും അഭിനയിച്ചു, മലയാളത്തിൽ താണ്ഡവത്തിന് പുറമെ മായക്കാഴ്ച,മനുഷ്യമൃഗം, ഡബിൾസ് തുടങ്ങിയ സിനിമകളിലും കിരൺ റാത്തോഡ് അഭിനയിച്ചിട്ടുണ്ട്.
2016ന് ശേഷം സിനികളിലൊന്നും കിരണിനെ കണ്ടിരുന്നില്ല. പിന്നീട് ഇൻസ്റ്റഗ്രാം പേജിലെ ചൂടൻ ചിത്രങ്ങളിലൂടെയാണ് കിരൺ റാത്തോഡ് വീണ്ടും ശ്രദ്ധ നേടുന്നത്. ഹോട്ട്ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. 2022ൽ കിരൺ ഒരു സബ്സ്ക്രിപ്ഷൻ ആപ്പും ആരംഭിച്ചു. ഇതിൽ നടിയുടെ ഹോട്ട് ചിത്രങ്ങളും വീഡിയോകളുമാണ് ഉള്ളത്. കിരൺ റാത്തോഡ് എന്ന ആപ്പിന് നിരവധി ഫോളോവേഴ്സാണ് ഉള്ളത്. അതിനിടെ വർഷങ്ങൾക്ക് ശേഷം നടി വനിത വിജയകുമാർ അവതരിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസിസ് എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ് കിരൺ. ജൂലായ് നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസിന് പിന്നാലെ കിരൺ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഇനി സിനിമയിൽ തുടരുമോ അതോ ആപ്പുമായി മുന്നോട്ട് പോകുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.