ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണം

Saturday 12 July 2025 2:16 AM IST

ആലപ്പുഴ : വനിതാ ശിശു ആശുപത്രിയിലെ ചികിത്സാപ്പിഴവ് സംബന്ധിച്ച പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത ഉത്തരവിട്ടു.

ലജനത്ത് വാർഡ് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വനിതാശിശു ആശുപത്രിയിലെ ഡോക്ടർ കുട്ടിയുടെ അംഗവൈകല്യം കണ്ടെത്തിയില്ലെന്നാണ് പരാതി. പ്രസവതീയതിക്ക് തലേന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതായും പരാതിയിൽ പറയുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന തങ്ങളുടെ കുഞ്ഞിന്റെ തുടർ ചികിത്സക്കാവശ്യമായ സഹായം വനിതാശിശു ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നും ഈടാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഡോക്ടർമാരുടെ ഭാഗത്ത് പിഴവുണ്ടായെന്നും ഇവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും പരാതിക്കൊപ്പം സമർപ്പിച്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.