ബഷീർ അനുസ്മരണം

Saturday 12 July 2025 2:35 AM IST

ചാരുംമൂട്: ചുനക്കര ഗവ.യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. എഴുത്തുകാരൻ നൂറനാട് മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ ആർ.റിനിഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആനി കോശി സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ കഥാപാത്രങ്ങൾ അരങ്ങിൽ അണിനിരന്നു. മതിലുകൾ, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി തുടങ്ങിയ കൃതികളുടെ ദൃശ്യാവിഷ്കാരമാണ് കുട്ടികൾ അവതരിപ്പിച്ചത്. വിദ്യാരംഗം കോർഡിനേറ്റർ ആർ.സി. രാജി, ജിജി ജോൺ, സൈജ.ആർ, രാജി.എസ്, വിദ്യാ ആനന്ദ് എന്നിവർ സംസാരിച്ചു.