രക്തദാന ക്യാമ്പ് നടത്തി
Saturday 12 July 2025 1:36 AM IST
അമ്പലപ്പുഴ: പി. ഡി. പി ജനകീയ ആരോഗ്യ വേദി അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. ബ്ലഡ് ബാങ്ക് എച്ച്.ഒ.ഡി ഡോ.ലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി .ഡി. പി ആലപ്പുഴ ജില്ലാ സെക്രട്ടറി ഷുക്കൂർ മോറീസ്.ആശുപത്രിയിലേക്കുള്ള ഫെയ്സ് ഷീൽഡ് വിതരണം നിർവഹിച്ചു.അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി നൗഷാദ് , വൈസ് പ്രസിഡൻ്റ് സാലി കമ്പിവളപ്പ്, സംസ്ഥാന കൗൺസിലംഗം സിയാദ് മുസ്തഫ,പി .സി. എഫ് അംഗം റഫീഖ്,മുർഷിദ് മൗലവി,ഹാരിസ് പുന്നപ്ര,കബീർ,നൗഫൽ,അഷ്കർ പുന്നപ്ര,ഹാരിസ് കോയാക്കുട്ടി, സഹിൽസാദിഖ്, അഫ്സൽ വണ്ടാനം,വി.എ .ഖാദർ. തുടങ്ങിയവർ പങ്കെടുത്തു.