യൂത്ത് കോൺഗ്രസ് പ്രതിഭാ ആദരവ്

Saturday 12 July 2025 2:41 AM IST

ബുധനൂർ: യൂത്ത് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാ ആദരവ് സംഘടിപ്പിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ 90ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഉന്നത മാർക്ക് നേടി വിജയിച്ചവർ, കൂടുതൽ രക്തദാനം ചെയ്തവർ അടക്കം 128 പേരെ ചടങ്ങിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്രഭ അദ്ധ്യക്ഷത വച്ചു. ജോൺ ഉളുന്തി സ്വാഗതം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ മോഹനനൻ, രാഹുൽ കൊഴുവല്ലൂർ, മോൻസി ബുധനൂർ, അക്ഷയ് തമ്പി, ഹേമന്ത്, കൃഷ്ണേന്ദു, ഷെറിൻ എന്നിവർ സംസാരിച്ചു.