ഗുരു പൂർണിമ സമുചിതമായി ആഘോഷിച്ച് പതജ്ഞലി യോഗപീഠം

Saturday 12 July 2025 1:45 AM IST

ന്യൂഡൽഹി : സ്വാമി രാംദേവിന്റെയും ആചാര്യ ബാൽകൃഷ്‌ണയുടെയും നേതൃത്വത്തിൽ ഗുരു പൂർണിമ സമുചിതമായി ആഘോഷിച്ച് പതജ്ഞലി യോഗപീഠം. ഹരിദ്വാറിലെ പതജ്ഞലി വെൽനെസിലായിരുന്നു പരിപാടികൾ. സനാതന ധർമ്മം സ്ഥാപിക്കുന്നതിന്റെ ഉത്സവമാണ് ഗുരു പൂർണിമയെന്ന് സ്വാമി രാംദേവ് പറഞ്ഞു. ഗുരുവിൽ പൂ‌ർണമായും വിശ്വസിക്കുമ്പോഴാണ് ഗുരു പൂർണിമ അർത്ഥവത്താകുന്നതെന്ന് ആചാര്യ ബാൽകൃഷ്‌ണ വ്യക്തമാക്കി.