തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി
Saturday 12 July 2025 1:01 AM IST
തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റാൻഡിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ സന്ദേശം.ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് കൺട്രോൾ റൂമിൽ സന്ദേശമെത്തിയത്.വൈകിട്ട് 4.30ഓടെയായിരുന്നു ആദ്യ സന്ദേശമെത്തിയത്.തമ്പാനൂർ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടർന്ന് ഡോഗ് സ്‌ക്വാഡടക്കം പരിശോധന നടത്തി.
5.30ഓടെ ലഭിച്ച രണ്ടാമത്തെ സന്ദേശത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിയുണ്ടായത്.രണ്ടിടത്തും നടത്തിയ പരിശോധനകളിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.സെക്രട്ടേറിയറ്റിലടക്കം ബോംബ് വച്ചിട്ടുണ്ടെന്ന് മുൻപും വ്യാജ സന്ദേശം ലഭിച്ചിട്ടുണ്ട്.