എ.ഐ.വൈ.എഫ് രക്തദാന ക്യാമ്പ്

Saturday 12 July 2025 12:08 AM IST

തിരുവനന്തപുരം; എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവധാര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പി.കെ.വി യുടെ ഓർമ്മ ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് ജോയിന്റ് കൗൺസിൽ ഹാളിലാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ.എസ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജി.എൻ.ആദർശ് കൃഷ്ണ,പ്രസിഡന്റ് കണ്ണൻ.എസ് ലാൽ, സംസ്ഥാന കമ്മിറ്റി അംഗം അൽ ജിഹാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.