വർക് ഷോപ്പ് കവർച്ച : യുവാവ് അറസ്റ്റിൽ

Saturday 12 July 2025 1:03 AM IST

നെടുമങ്ങാട് : നിരവധി വാഹനമോഷണ കേസുകളിലും കാണിക്കവഞ്ചി കവർച്ചാക്കേസുകളിലും പ്രതിയായ കൊല്ലങ്കാവ് ജിബിൻ (28) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി.കഴിഞ്ഞദിവസങ്ങളിൽ നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര ഭാഗങ്ങളിൽ വർക് ഷോപ്പുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.കല്ലമ്പാറ, കൊല്ലങ്കാവ്, പനവൂർ , പോത്തൻകോട് എന്നിവിടങ്ങളിലെ വർക്ക്ഷോപ്പുകളിൽ നിന്ന് ബാറ്ററികൾ, ഡ്രില്ലിംഗ് മെഷീൻ, കട്ടിംഗ് മെഷീൻ, മറ്റ് ഉപകരണങ്ങളും കവർന്നതായി സമ്മതിച്ചിട്ടുണ്ട്. .