മോട്ടിവേഷണൽ ക്ലാസ്

Saturday 12 July 2025 12:08 AM IST

തിരുവനന്തപുരം: ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ശ്രീനാരായണഗുരു യൂണിവേഴ്സൽ ഫോറവും സംയുക്തമായി ശ്രീനാരായണഗുരുകുലം എച്ച്.എസ്.എസ്.എസിൽ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.എൽ.സാബു അദ്ധ്യക്ഷത വഹിച്ചു.ശ്രീനാരായണ അന്തർദ്ദേശീയ പഠനതീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുബാലൻ ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.രഞ്ജൻ ജോൺ നെല്ലിമൂട്ടിൽ ക്ലാസെടുത്തു.ബി.ആർ.രാജേഷ് ശ്രീനാരായണഗുരു വിദ്യാർത്ഥികൾക്ക് എന്ന വിഷയത്തിൽ ക്ലാസെടുത്തു.ഡോ.പി.വസുമതി ദേവീ,ജയന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.