ഭാരവാഹികളെ തിരഞ്ഞെടുത്തു
Sunday 13 July 2025 1:09 PM IST
തിരുവനന്തപുരം: ഇന്നർ വീൽ ക്ലബ് ഒഫ് ട്രിവാൻഡ്രം ബ്ലോസം ഭാരവാഹികളായി ഡോ.നമിത സജീവ്(പ്രസിഡന്റ്),മീരാ രാജശേഖരൻ(സെക്രട്ടറി),ഡോ.അമ്പിളി ഷെട്ടി(ട്രഷറർ) എന്നിവർ ചുമതലയേറ്റു. ചടങ്ങിന്റെ ഭാഗമായി സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൽ ബെഡ് പാഡുകളും എൽ.എം.എസ്.യു.പി സ്കൂളിൽ സാനിറ്ററി വെൻഡിംഗ് മെഷീനും ഡയപ്പറുകളും സെന്റ് ആന്റണീസ് പ്രീ-സ്കൂൾ കൊച്ചുതുറയിൽ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.ഇന്നർ വീൽ ഡിസ്ട്രിക്ട് ചെയർമാൻ ലീനാ ജയകുമാർ,നിക്കീസ് നെസ്റ്റ് ആയുർവേദ ഹോസ്പിറ്റൽ എം.ഡി.മരിയ ജേക്കബ്,ഡോ.കുസുമ കുമാരി തുടങ്ങിയവർ പങ്കെടുത്തു.