സീനിയർ റസിഡന്റ് നിയമനം
Sunday 13 July 2025 1:10 AM IST
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ സർജറി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തും. ജനറൽ സർജറിയിലുള്ള പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ. താൽപര്യമുള്ളവർ ജനനതീയതി,വിദ്യാഭ്യാസ യോഗ്യത,മുൻപരിചയം,മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം 17 ന് ഉച്ചയ്ക്ക് 12 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം,മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.