കേരള കോൺഗ്രസ് പ്രതിഷേധ ധർണ

Saturday 12 July 2025 12:12 AM IST

തിരുവനന്തപുരം : മന്ത്രി വീണാജോർജ്ജ് രാജിവയ്ക്കുക,കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദു മരിക്കാനിടയായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി സംസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഒാഫീസുകൾക്ക് മുന്നിലും സെക്രട്ടേറിയറ്റ് ഓഫീസ് പടിക്കലും 14ന് രാവിലെ 10ന് പ്രതിഷേധ ധർണ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ ഉദ്ഘാടനം ചെയ്യും.