എസ്.എൻ.വി ഗ്രന്ഥശാല സന്ദർശിച്ചു

Saturday 12 July 2025 12:15 AM IST

ചിറയിൻകീഴ്: വായനാദിന മാസാചരണത്തിന്റെ ഭാഗമായി മുരുക്കുംപുഴ ഗവ.എൽ.പി.എസിലെ വിദ്യാർത്ഥികൾ ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള എസ്.എൻ.വി ഗ്രന്ഥശാല സന്ദർശിച്ചു.ചടങ്ങിൽ ഗുരുദേവ ദർശനപഠനകേന്ദ്രം പ്രസിദ്ധീകരിച്ച ഗുരുദർശനം സുവനീർ സ്കൂൾ ലൈബ്രറിക്ക് വേണ്ടി പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ ഹെഡ്മിസ്ട്രസ് എസ്.സുമയ്യയ്ക്ക് കൈമാറി.അദ്ധ്യാപകരായ വൈശാഖ് എം.എസ്,സന്ധ്യ.എസ്,മേഘ.വി.നാഥ്,പി.ടി.എ പ്രസിഡന്റ് കവിത,ഗ്രന്ഥശാല കമ്മിറ്റിയംഗങ്ങളായ എസ്.ഗൗരി,ദേവി ചന്ദന എന്നിവർ പങ്കെടുത്തു.