കാനഡയ്ക്ക് 35 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

Saturday 12 July 2025 7:34 AM IST

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'തീരുവ യുദ്ധം" തുടരുന്നു. കാനഡയിൽ നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ആഗസ്റ്റ് 1 മുതൽ 35 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് പുതിയ പ്രഖ്യാപനം.

തിരിച്ചടിച്ചാൽ തീരുവ ഉയർത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്കുള്ള കത്തിൽ മുന്നറിയിപ്പും നൽകി. നിലവിൽ തുടരുന്ന യു.എസ്-കാനഡ വ്യാപാര ചർച്ചകളെ നീക്കം പ്രതികൂലമായി ബാധിക്കും.

ജപ്പാൻ,​ ദക്ഷിണ കൊറിയ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ആഗസ്റ്റ് 1 മുതൽ തീരുവ ചുമത്തുമെന്ന് (25 ശതമാനം വീതം)​ ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ശേഷിക്കുന്ന മറ്റ് വ്യാപാര പങ്കാളികൾക്ക് മേൽ 15 - 20 ശതമാനം വരെ അധിക തീരുവ ഏർപ്പെടുത്തുമെന്നും പറഞ്ഞു.