വിവാഹിതയായ യുവതിക്കൊപ്പം അ‌ർദ്ധനഗ്നനായി ബിജെപി നേതാവ്, കൈയോടെ പൊക്കി നാട്ടുകാർ; വീഡിയോ

Saturday 12 July 2025 3:13 PM IST

ലക്നൗ: ശ്മശാനത്തിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ബിജെപിനേതാവിനെയും യുവതിയെയും നാട്ടുകാർ പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കൈലാവൻ ഗ്രാമത്തിലായിരുന്നു സംഭവം.

ബിജെപിയുടെ പട്ടികജാതി മോർച്ചയുടെ പ്രവർത്തകൻ രാഹുൽ വാത്മീകിയാണ് വിവാഹിതയായ യുവതിക്കൊപ്പം കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാ‌ർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

സംശയാസ്പദമായി പാർക്ക് ചെയ്തിരുന്ന കാർ നാട്ടുകാർ ശ്രദ്ധിച്ചതോടെയാണ് വാത്മീകികിയും യുവതിയും കാറിനകത്ത് അശ്ലീല പ്രവൃത്തിയിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടത്. അർദ്ധനഗ്നനായ വാത്മീകി കാറിൽ നിന്ന് ഇറങ്ങി വരുന്നതും യുവതി ഒരു സ്കാർഫ് ഉപയോഗിച്ച് മുഖം പൊത്തിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വാത്മീകി നാട്ടുകാരോട് ക്ഷമ ചോദിക്കുകയും തങ്ങളെ വെറുതേ വിടണമെന്ന് ആവശ്യപ്പെട്ട് കാലിൽ വീഴുന്നതും കാണാം. ദൃശ്യങ്ങൾ വൈറലായിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. സംഭവത്തിന് ശേഷം വാത്മീകി ഒളിവിൽ പോയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ബിജെപിയുടെ നേതാവ് ഡൽഹി-മുംബയ് എക്സ്പ്രസ് വേയിൽ പാർക്ക് ചെയ്ത് കാറിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇൻഡോറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മന്ദ്‌സൗർ ജില്ലയിലാണ് സംഭവം. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ,ദൃശ്യങ്ങളിലുള്ളത് ബിജെപി നേതാവ് മനോഹർലാൽ ധാക്കഡാണെന്ന് തിരിച്ചറിഞ്ഞിരുന്നു.