ടെറസിൽ പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി; യുവാവ് അറസ്റ്റിൽ
Saturday 12 July 2025 4:12 PM IST
കോഴിക്കോട്: ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമണ്ണയിൽ വാടകയ്ക്ക് താമസിക്കുന്ന പെരിങ്ങത്തു പറമ്പ് ഷെഫീക്കിനെയാണ് (29) പൊലീസ് അറസ്റ്റു ചെയ്തത്.
ഏകദേശം 240 സെന്റീ മീറ്റർ വലിപ്പമുള്ള പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടിയാണ് ഷെഫീക്കിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയത്. ഏറെക്കാലമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയത്. ടെറസിൽ പരിശോധന നടക്കുന്ന സമയം ഇറങ്ങിയോടിയ ഷെഫീക്കിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. എൻഡിപിഎസ് നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.