കുട്ടികളിലെ ഇന്റർനെറ്റ്, മൊബൈൽ സ്വാധീനം വ്യക്തമാക്കുന്ന ചിത്രം 'അഡോളസൻസ് ടിവി', ചർ‌ച്ച ചെയ്യുന്നു പ്ളാനറ്റ് എർത്ത്

Saturday 12 July 2025 5:46 PM IST

കുട്ടികളിലെ ഇന്റർനെറ്റ്, മൊബൈൽ സ്വാധീനത്തെക്കുറിച്ചു വന്ന ഞെട്ടിപ്പിക്കുന്ന Adolescence TV ചിത്രം നെറ്റ്‌ഫ്ളിക്സ് വഴി കോടാനുകോടി ജനങ്ങൾ കണ്ടു. ശരിക്കും പന്ത്രണ്ടര കോടി ജനങ്ങൾ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ആദ്യ ആഴ്ചകളിൽ തന്നെ കണ്ടു, ചർച്ച നടത്തി. ഇതൊരു റെക്കോർഡ് ആണ്. ബ്രിട്ടനിൽ ഈ ചലച്ചിത്രപ്രവർത്തകരെ പ്രധാനമന്ത്രിയുടെ വസതിയിൽ ക്ഷണിച്ചു വരുത്തി ചർച്ച നടത്തുകയുണ്ടായി.

ബ്രിട്ടനിൽ എല്ലാ സെക്കന്ററി സ്‌കൂളിലും ഈ ചിത്രം പ്രദർശിപ്പിക്കുമെന്നും, ഈ ചിത്രം ഉയർത്തുന്ന പ്രശ്നങ്ങൾ ഗവ ലെവലിൽ ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ സീരിയസ് വിഷയത്തെക്കുറിച്ചു 'പ്ലാനറ്റ് സെർച്ച് വിത്ത് എംഎസ്' ഒരു ചർച്ച നടത്തുന്നു. അതാണീ വിഡിയോ.

ഈ കാലഘട്ടത്തിലെ ഗൗരവമേറിയ ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ സലീന സദാശിവൻ, സുഭാഷ് സദാശിവൻ, മണമ്പൂർ സുരേഷ് എന്നിവർ പങ്കെടുക്കുന്നു. കാണുക. അഭിപ്രായം അറിയിക്കുക.ലിങ്ക് താഴെ കാണാം.