യോഗാ പരിശീലനം 23 ന് തുടങ്ങും
Sunday 13 July 2025 1:24 AM IST
വൈക്കം : ഈശാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏഴുദിവസം നീളുന്ന ഇന്നർ എൻജിനിയറിംഗ് എന്ന യോഗാ പരിപാടി 23 മുതൽ 29 വരെ വൈക്കം ടൗൺ നോർത്ത് എസ്.എൻ.ഡി.പി ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ നടത്തും. രാവിലെ 6 മുതൽ 9 വരെയാണ് പരിശീലനം. ശാരീരികവും, മാനസികവും, വൈകാരിക തലങ്ങളിലും, ഊർജ തലങ്ങളിലും സന്തുലിനം കൊണ്ടുവരാൻ യോഗാ പരിശീലനം കൊണ്ടുകഴിയും. മാനസിക പിരിമുറക്കം, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ് എന്നിവയ്ക്കും യോഗാ പരിശീലനം പ്രയോജനപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് : 8330827335, 6235939960.