ലൈഫ് ലൈൻ പദ്ധതി ഉദ്ഘാടനം
Sunday 13 July 2025 1:25 AM IST
കോട്ടയം:അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്പ്‌സ് കേരള അംഗങ്ങൾക്കായി നടപ്പാക്കുന്ന ഒരംഗം മരണപ്പെട്ടാൽ പത്ത് ദിവസത്തിനുള്ളിൽ പത്ത് ലക്ഷം രൂപ കുടുംബത്തിന് നൽകുന്ന ലൈഫ് ലൈൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. ഏറ്റുമാനൂർ യൂണിറ്റ് വാർഷിക പൊതുയോഗത്തിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.വി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ, വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണൻ, പി.എൽ ജോസ്‌മോൻ, എ.ആർ രാജൻ, കെ.പി സുരേഷ് ബാബു, പി.ജി ഗിരീഷ്, എസ്.വിജയൻ, ഇ.എൻ സിജോ, ജ്യോതി കൃഷ്ണൻ, രതീഷ് പി.രാഘവൻ, കെ.യു ഗോപാലൻ എന്നിവർ പങ്കെടുത്തു.