നവാഗത സംഗമം
Sunday 13 July 2025 2:26 AM IST
തിരുവനന്തപുരം : കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നവാഗത സംഗമം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻനായർ ഉദ്ഘാടനം ചെയ്തു.തുടർന്ന് പ്രഭാഷണം നടത്തി.പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.സുദർശനൻ നായർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ,എം.പ്രഭാകരൻനായർ ഊരൂട്ടമ്പലം,എ.എം.ഇസ്മായിൽ,പി.പ്രബല്യൻ,വി.ബാബുരാജ്,വി. ചന്ദ്രബാബു,കെ.കുമാരപിള്ള,കെ.വസുന്ധരൻ,ജില്ലാ സെക്രട്ടറി ടി.അനിൽ തമ്പി,ജോയിന്റ് സെക്രട്ടറി സി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.