കോഴിക്കുഞ്ഞ് ഉൽപ്പാദക യൂണിറ്റ്
Sunday 13 July 2025 12:43 AM IST
വെള്ളനാട്:വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ടു വെഞ്ച്വർപ്രോജക്ടിന്റെ ഭാഗമായി സ്ഥാപിച്ച കോഴിക്കുഞ്ഞ് ഉൽപ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.എസ്.ഡി.സി സോണൽ കോ ഓർഡിനേറ്റർ എ.എം.റിയാസ് പദ്ധതി വിശദീകരിച്ചു.പി.ടി.എ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി,ഗ്രാമ പഞ്ചായത്തംഗം എൽ.ആശമോൾ,പ്രിൻസിപ്പൽമാരായ രാജശ്രീ,ജയശ്രീ,സ്കൂൾ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.സി.എം.സജ്ന,കെ.എസ്.ബിനു എന്നിവർ സംസാരിച്ചു.